Share this Article
News Malayalam 24x7
കുതിച്ചുയര്‍ന്ന് പച്ചക്കറി വില; സാധാരണകാര്‍ ആശങ്കയില്‍
vegetables

പച്ചക്കറി വില വർധനവ് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കുന്നു.നോയമ്പ് കാലം കൂടിയായതിനാല്‍ വില വര്‍ധനവ് സാധാരണകാര്‍ക്ക് ഇരട്ടി പ്രഹരമാകുന്നുണ്ട്. ഇനിയെത്ര നാളിങ്ങനെ പച്ചക്കറി വില പിടിതരാതെ കുതിക്കുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് പച്ചക്കറികളുടെ വില പിടിതരാതെ കുതിച്ചുയര്‍ന്നത്.ഒട്ടുമിക്കയിനങ്ങള്‍ക്കും വിലയില്‍ വലിയ വര്‍ധനവുണ്ടായി.മുരിങ്ങാക്കായുടെ വില വിപണിയില്‍ റെക്കോര്‍ഡിട്ടു. ഏത്താക്കായ വിലയും തേങ്ങാവിലയും ക്രമാതീതമായി വര്‍ധിച്ചു. ഒരാഴ്ച്ച കൊണ്ട് മാത്രം പത്ത് മുതല്‍ 20 രൂപാ വരെ ഓരോ പച്ചക്കറി ഇനങ്ങള്‍ക്കും വര്‍ധിച്ചു.

ക്യാരറ്റ്, ബീന്‍സ്, ബീറ്റ് റൂട്ട്, വെണ്ടക്കായ തുടങ്ങി വില വര്‍ധിക്കാത്ത പച്ചക്കറികള്‍ തിരഞ്ഞ് കണ്ടെത്തേണ്ടി വരും.മത്തങ്ങാക്കും വെള്ളരിക്കും കാര്യമായി വില വര്‍ധിച്ചിട്ടില്ല.തമിഴ്‌നാട്ടിലെ മഴയും കൃഷിനാശവുമാണ് വില വര്‍ധനവിന്  കാരണമെന്ന് തമിഴ്നാട്ടിലെ വ്യാപാരികള്‍ പറയുന്നത് .

തമിഴ്നാട്ടിൽ പച്ചക്കറിയുടെ വില ക്രമാതീതമായി ഉയർന്നതോടെ റെക്കോർഡ് വിലയിട്ട മുരിങ്ങക്ക പോലും കേരളത്തിലേക്ക് എത്താറില്ല. അതേ സമയം നോയമ്പ് കാലം കൂടിയായതിനാല്‍ പച്ചക്കറികളുടെ ഉപയോഗം പൊതുവെ കൂടുതലുള്ള കാലത്തെ വില വര്‍ധനവ് സാധാരണകാര്‍ക്ക് ഇരട്ടി പ്രഹരമാകുന്നുണ്ട്.

അടുക്കള സമൃദ്ധമാക്കാന്‍ അധിക തുക കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയുണ്ട്.ഇത് സാധാരണക്കാരുടെ കീശ കാലിയാക്കുന്നു.കോഴിയിറച്ചിക്കും മത്തിയടക്കമുള്ള മത്സ്യങ്ങള്‍ക്കും വില കുറഞ്ഞതോടെ പച്ചക്കറി വിട്ട് മത്സ്യ, മാംസാദികളിലേക്ക് തിരിഞ്ഞവരുമുണ്ട്. ഇനിയെത്ര നാളിങ്ങനെ പച്ചക്കറി വില പിടിതരാതെ കുതിക്കുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories