കൊച്ചി: ട്രായ്'യുടെ ജോയിന്റ് അഡ്വൈസർ എസ്. എം. കെ. ചന്ദ്രയും സീനിയർ റിസർച്ച് ഓഫീസർ ഹേമന്തും കേരളവിഷൻ ഓഫീസ് സന്ദർശനം നടത്തി.ട്രായ് നിലവിൽ നടത്തിവരുന്ന ഡിജിറ്റൽ ആൻഡ് ഇന്റർനെറ്റ് ഇൻഡെക്സ് അസസ്‌മെന്റ് സർവേ ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി.
കേരളവിഷൻ നൽകുന്ന പിന്തുണക്കും സഹകരണത്തിനും ഉദ്യോഗസ്ഥർ നന്ദി രേഖപ്പെടുത്തുകയും, കേരളവിഷൻ പിന്തുടരുന്ന ബിസിനസ് മാതൃകയോട് പ്രത്യേക താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.COA സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ , ജനറൽ സെക്രട്ടറി പിബി സുരേഷ് , എക്സിക്യൂട്ടീവ് ഡയറക്ടർ കെ. വി. രാജൻ, സി ഒ ഒ പദ്മകുമാർ, മാനേജർ സതീഷ് എന്നിവർ പങ്കെടുത്തു.