പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതില്‍ ബിബിസിക്ക് എതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബിബിസിയുടെ മാപ്പിനെ മാനിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അതുകൊണ്ട് 500 കോടി ഡോളറെങ്കിലും ആവശ്യപ്പെട്ട് ഉടന്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും ട്രംപ് പറഞ്ഞു. 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപ് ജോ ബൈഡന്റെ ജയം അംഗീകരിക്കാതെ നടത്തിയ 2 പ്രസംഗത്തിലെ ഭാഗങ്ങളാണ് ബിബിസി ഉപയോഗിച്ചത്. 2 വ്യത്യസ്ത ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കലാപത്തിന് ആഹ്വാനം നല്‍കി എന്നു സൂചിപ്പിക്കും വിധമാണ് ബിബിസി ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത്.