Share this Article
News Malayalam 24x7
കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ യാത്ര റദ്ദാക്കി
Flights from Kochi to Dubai have been cancelled

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തില്‍ ,കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി.ഫ്‌ളൈ ദുബായ്,എമിറേറ്റസ്, ഇന്‍ഡിഗോ എന്നിവയുടെ വിമാനങ്ങളാണ് റദ്ദാക്കിയത്.ഇന്നലെ രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ വിമാനവും റദ്ദാക്കിയിരുന്നു.

ദുബായില്‍ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നില്ല. കനത്ത മഴയെത്തുടര്‍ന്ന് ദുബായിലെ ടെര്‍മിനലിലുണ്ടായ ചില തടസങ്ങളാണ് ദുബായ് സര്‍വീസുകളെ ബാധിച്ചതെന്നാണ് വിവരം.ഇന്ന് രാത്രിയോടെ വിമാനങ്ങളുടെ സമയ പുനക്രമീകരണം സംബന്ധിച്ച് വിവരങ്ങള്‍ തീരുമാനിക്കുമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories