സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ അനുബന്ധ രേഖകള്‍ ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് ലഭിക്കില്ല. ഇരുപത്തി അയ്യായിരത്തിലധികം പേജുകള്‍ അനുബന്ധ രേഖകളായി ഉണ്ടെന്നും ഉടന്‍ കൈമാറാന്‍ ബുദ്ധിമുട്ടാണെന്നും വിചാരണ കോടതി ഇഡിയെ അറിയിച്ചു. നേരത്തെ കുറ്റപത്രത്തിന്റെ പകര്‍പ്പ് വിചാരണ കോടതി ഇഡിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് അനുബന്ധ രേഖകള്‍ കൂടി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പകര്‍പ്പെടുക്കുന്നതിനായി ഫോട്ടോസ്റ്റാറ്റ് മെഷീന്‍ അടക്കം കൊണ്ടുവരാമെന്ന് ഇഡി അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ തുടര്‍നടപടിയെടുക്കാന്‍ വിചാരണ കോടതി തയ്യാറായില്ല.