Share this Article
KERALAVISION TELEVISION AWARDS 2025
നക്ഷത്ര കൊലപാതകം: പ്രതിയായ പിതാവ് ജയിലിലേക്ക് പോകുന്ന വഴി ട്രെയിനിൽ നിന്ന് ചാടി മരിച്ചു
വെബ് ടീം
posted on 15-12-2023
1 min read
star-murder;-the-accuseds-father-jumped-off-a-train

ആലപ്പുഴ /മാവേലിക്കര: പുന്നമൂട് ആനക്കുട്ടില്‍ മകള്‍ നക്ഷത്രയേ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിതാവ് ശ്രീമഹേഷാണ് ട്രെയിനില്‍ നിന്നും ചാടി മരിച്ചു.ആലപ്പുഴ കോടതിയിലെ വിചാരണ കഴിഞ്ഞ് തിരികെ കൊണ്ടുപോകുമ്പോള്‍ ശാസ്താകോട്ടക്ക് സമീപത്ത് വച്ചാണ് ട്രയിനില്‍ നിന്നു ചാടി മരിച്ചത്.

ജൂണ്‍ ഏഴാം തീയതി വൈകീട്ട് ഏഴരയോടെയാണ് ഇയാള്‍ മകളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. മകളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ കൊടുത്ത ശേഷം സര്‍പ്രൈസ് തരാമെന്ന പറഞ്ഞ് കുനിഞ്ഞ് ഇരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പുറകില്‍ നിന്ന് കഴുത്തില്‍ വെട്ടുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ്  ചെയ്ത പ്രതിയെ പിന്നീട് കോടതി ജയിലില്‍ അടയ്ക്കുകയായിരുന്നു.

മൂന്നു വര്‍ഷം മുമ്പു ശ്രീമഹേഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. ഗള്‍ഫിലായിരുന്ന ഇയാള്‍ പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. വനിതാ കോണ്‍സ്റ്റബിളുമായി ശ്രീമഹേഷിന്റെ പുനര്‍വിവാഹം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞതോടെ വിവാഹം മുടങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories