ഇന്ത്യ-മലേഷ്യ സഹകരണത്തിന് പത്ത് കരാറുകള്‍ക്ക് ധാരണയായി. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഭീകരതക്കെതിരെ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇരു പ്രധാനമന്ത്രിമാരും വ്യക്തമാക്കി.
തമിഴ്‌സിനിമയുടെ പ്രോത്സാഹനത്തിനടക്കം കരാറുകള്‍ക്കാണ് ധാരണയായിരിക്കുന്നത്. തമിഴ് ഭാഷയും, മഹത്തായ തമിഴ് സംസ്‌കാരവും, ഇന്ത്യയെയും മലേഷ്യയെയും കൂടുതല്‍ അടുപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കരാര്‍ തമിഴ് സംസ്‌കാരത്തെ കൂടുതല്‍ ജനകീയമാക്കുകയും മലേഷ്യയുമായുള്ള നമ്മുടെ സാംസ്‌കാരിക ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്തോ പസഫിക് മേഖലകളിലെ സമാധാനത്തിന് യോജിച്ച് നില്‍ക്കുമെന്നും ഇരുപ്രധാനമന്ത്രിമാരും അറിയിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി മലേഷ്യയിലെത്തിയത്. വിമാനത്താവളത്തിലെത്തിയ മോദിയെ മലേഷ്യന്‍ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു.