Share this Article
വിശ്വപ്രസിദ്ധ സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു
വെബ് ടീം
posted on 12-07-2023
1 min read

വിശ്വപ്രസിദ്ധ ചെക്ക് സാഹിത്യകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 1984 -ൽ പ്രസിദ്ധീകരിച്ച, പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലുള്ള "ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്" എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്. എഴുത്തിലൂടെ പോരാട്ടം നടത്തിയ വിശ്വ പ്രസിദ്ധ സാഹിത്യകാരനാണ് വിട പറഞ്ഞത്. 1975ല്‍ ഫ്രാന്‍സിലേക്ക് കുടിയേറി.

രചനകളേറെയും ഫ്രഞ്ച് ഭാഷയിലാണ്.ചെക്കോസ്ലോവാക്യയിലെ ഭരണകൂടം കുന്ദേരയുടെ പുസ്തകങ്ങള്‍ നിരോധിച്ചിരുന്നു.1979-ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം കുന്ദേരയുടെ പൗരത്വം നിഷേധിച്ചു.ദി അണ്‍ബയറബിള്‍ ലൈറ്റ്‌നസ് ഓഫ് ബീയിംഗ് പ്രധാന കൃതി.അനശ്വരത,ഐഡിന്റിറ്റി,അജ്ഞത എന്നിവയാണ് മറ്റ് കൃതികള്‍.സംവിധായകന്‍ റോമന്‍ പൊളന്‍സിക്കിയെ പിന്തുണച്ച് വിവാദത്തിലായി.കഥ,കവിത,നോവല്‍ എന്നീ മൂന്ന് മേഖലകളിലും പ്രതിഭ തെളിയിച്ചിരുന്നു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories