Share this Article
News Malayalam 24x7
വാളയാര്‍ കേസ്‌; മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
highcourt

വാളയാര്‍ കേസില്‍ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.  കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. മാതാപിതാക്കള്‍ക്കെതിരെ ഒരു നടപടിയും പാടില്ലെന്ന് കോടി നിര്‍ദേശിച്ചു. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവുണ്ട്. തങ്ങളെക്കൂടി പ്രതി ചേര്‍ത്ത സിബിഐ നടപടി റദ്ദാക്കി തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.

സിബിഐ കണ്ടെത്തല്‍ വസ്തുതാപരമെല്ലെന്നും കൊലപാതകസാധ്യത പരിശോധിച്ചില്ലെന്നു പ്രതികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മരണം ആത്മഹത്യാകാമെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. കോടതി റിപ്പോര്‍ട്ട് തള്ളിയതോടെ കൂടുതല്‍ അന്വേഷണം നടത്തിയ സിബിഐ മാതാപിതാക്കളെ പ്രതിചേര്‍ക്കുകയായിരുന്നു. ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories