Share the Article
News Malayalam 24x7
Alappuzha
Sreenath Bhasi
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് ; മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യം തേടിയാണ് നടന്‍ കോടതിയെ സമീപിച്ചത്. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നുമാണ് ആവശ്യം. പ്രതിയില്‍ നിന്ന് കഞ്ചാവ് വാങ്ങിയില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും നടന്‍ ഹര്‍ജിയില്‍ പറഞ്ഞു. പ്രതി തസ്ലിമ സുല്‍ത്താനയെ പരിചയമുണ്ടെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. കഞ്ചാവ് വേണമോ എന്ന് ചോദിച്ച് ഏപ്രില്‍ ഒന്നിന് വിളിച്ചിരുന്നു. ആരാധികയാണെന്ന് പറഞ്ഞതിനാലാണ് നമ്പര്‍ സേവ് ചെയ്‌തെന്നും നടന്‍.
1 min read
View All
Other News