Share this Article
News Malayalam 24x7
ലഹരിക്കേസിൽ റിമാന്റിലായ അഭിഭാഷക ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ തൂങ്ങിമരിച്ച നിലയിൽ
വെബ് ടീം
posted on 10-02-2026
1 min read
mdma advocate


ആലപ്പുഴ: ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞതിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയ  അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോള്‍ (46) ആണ് മരിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സത്യമോളെയും മകനെയും ഒക്ടോബറിൽ പൊലീസ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ നിന്ന് എംഡിഎംഎ കഞ്ചാവ് എന്നിവ കണ്ടെത്തിയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories