മുള്ളൻകുന്ന് (കോഴിക്കോട്): മുള്ളൻകുന്ന് അങ്ങാടിക്ക് സമീപം വീട്ടിലെ കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു. പ്ലാത്താനത്ത് ബിജോയിയുടെ വീട്ടിലെ കിണറ്റിൽ വീണ കാട്ടുപോത്താണ് ചത്തത്. മൂന്നുദിവസത്തോളം കിണറ്റിൽ കുടുങ്ങിക്കിടന്ന കാട്ടുപോത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായി.
വെള്ളിയാഴ്ച വൈകിട്ട് വീട്ടിലെ പമ്പ് സെറ്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് കാട്ടുപോത്ത് വീണുകിടക്കുന്നത് വീട്ടുടമയുടെ ശ്രദ്ധയിൽപ്പെട്ടത്.