ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ ചക്കക്കൊമ്പനെ ആദ്യ മയക്കുവെടിവച്ചെങ്കിലും പ്രതികൂല കാലാവസ്ഥ വില്ലനായി. ഇന്നത്തെ ദൗത്യം നിർത്തിവച്ചു. മയക്കുവെടി ഏറ്റ കൊമ്പൻ അൽപനേരം അവിടെ നിന്നെങ്കിലും ആദ്യ വെടി ഫലപ്രദമായില്ല എന്നാണു റിപ്പോർട്ട്.
അൽപദൂരം ഓടിയ ആന പിന്നീട് നിന്നു. മയങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരികയായിരുന്നു. ആന മയങ്ങാതായതോടെയാണ് രണ്ടാമത്തെ വെടിവെച്ചത്. എന്നാല്‍ വെടി കൊള്ളാതായതോടെയും കാലാവസ്ഥ പ്രതികൂലമായതോടെയും ദൗത്യം ഇന്ന് ഉപേക്ഷിച്ചു. അതേസമയം, ദൗത്യത്തിനായി കുങ്കിയാനകൾ സിമന്റ് പാലത്തെ ബേസ് ക്യാമ്പിൽ നിന്ന് ഓമനക്കുഴിയിലേക്ക് പുറപ്പെട്ടിരുന്നു. ആനയെ ഇന്ന് രാത്രി പൂര്‍ണമായി നിരീക്ഷിക്കുകയും പുലര്‍ച്ചെ നാലരയോടെ പുനരാരംഭിക്കുകയും ചെയ്യും.