Share this Article
മൃഗശാലയിൽ നിന്നും ചാടിയ ഹനുമാൻ കുരങ്ങ് തിരിച്ച് കൂട്ടിൽ കയറി
വെബ് ടീം
0 hours 15 Minutes Ago
1 min read
hanuman kurangu

തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽനിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങിനെ തിരികെ കൂട്ടിൽക്കയറ്റി. സാമ്പിൾ മയക്കുവെടിയും പടക്കവും പ്രയോഗിച്ചതിനു പിന്നാലെയാണ് കുരങ്ങ് കൂട്ടിലേക്ക് തിരിച്ചെത്തിയത്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി സമീപത്തെ മരത്തിൽ കയറിയത്. ഭക്ഷണം നൽകി കൂട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. കുരങ്ങിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ രണ്ട് സൂ കീപ്പർമാരെയും ചുമതലപ്പെടുത്തിയിരുന്നു.

2023-ൽ തിരുപ്പതിയിൽനിന്ന് കൊണ്ടുവന്ന കുരങ്ങാണിത്. നേരത്തെയും ഇതേ കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി നഗരത്തിലെത്തിയിരുന്നു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories