Share this Article
News Malayalam 24x7
പി.പി. ദിവ്യയുടെ പരാതിയിൽ‌ യൂട്യൂബർമാർക്കെതിരെ കേസെടുത്തു
വെബ് ടീം
posted on 17-12-2024
1 min read
pp divya

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തത്. യൂട്യൂബർമാരായ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമൽ, യൂട്യൂബ് ചാനലായ ന്യൂസ് കഫേ ലൈവ് തുടങ്ങിയവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

എ.ഡി.എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ദിവ്യയുടെ പരാതി. കുടുംബാംഗങ്ങളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. മകളെ കൊല്ലുമെന്ന് പറഞ്ഞ്‌ വിമൽ ഇൻസ്റ്റഗ്രാം പേജിലൂടെ ഭീഷണി മുഴക്കിയെന്നും ന്യൂസ് കഫെ ലൈവ് കുറച്ചുകാലമായി പരമ്പരകളായി അശ്ലീലവും ഭീഷണിയും മുഴക്കി വാർത്തൾ നൽകുകയാണെന്നും പരാതിയിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories