Share this Article
News Malayalam 24x7
വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ഇരപ്പില്‍കൂട്ടം വെള്ളച്ചാട്ടം
Irapilkutam waterfall attracts tourists

വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ച് ഇരപ്പില്‍ കൂട്ടം വെള്ളച്ചാട്ടം. കൊല്ലം ജില്ലയിലെ  ഇളമാട്, വെളിയം പഞ്ചായത്തുകളിലൂടെ ഒഴുകി അരൂര്‍ - തണ്ണേറ്റ് തോണ്ടാം കോണം തോടുകള്‍ സംഗമിച്ച് ഇരുപത് മീറ്ററോളം ദൂരത്തിലൂടെ ഒുഉകിയെത്തുന്നതാണ് ഇരപ്പില്‍ക്കൂട്ടം വെള്ളച്ചാട്ടം. 

കൊട്ടാരക്കര- ഓയൂര്‍ റോഡില്‍ ഏകദേശം 8 കിലോമീറ്റര്‍ സഞ്ചരിച്ച് ഓടനാവട്ടം പള്ളിമുക്കില്‍ നിന്നും വാപ്പാല പുരമ്പില്‍ പാലത്തിന് സമീപത്തെ മണ്‍പാതയിലൂടെ 300 മീറ്ററോളം മുന്നോട്ടു പോയാല്‍ ഇരപ്പില്‍ കൂട്ടം വെള്ളച്ചാട്ടത്തിലെത്താം. ജില്ലയിലെ ചെറുതും വലുതുമായെ  വെള്ളച്ചാട്ടങ്ങളില്‍ അതിമനോഹരവും ഹൃദ്യവുമായ ദൃശ്യവിരുന്നാണ് വിനോദ സഞ്ചാരികള്‍ക്കായി പ്രകൃതി കനിഞ്ഞ് നല്‍കിയിട്ടുള്ളത്.

കാലങ്ങളായുള്ള ഈ ജലപാതത്തെക്കുറിച്ച് പുറംലോകം അറിയുന്നത് തന്നെ ഈ അടുത്തകാലത്താണ്. നടപ്പാത മാത്രമായിരുന്നു ഇവിടെ എത്താനുള്ള ഏക മാര്‍ഗ്ഗം. നാട്ടുകാര്‍ സ്ഥലം വിട്ടു നല്‍കിയതോടെ വലിയ വാഹനങ്ങള്‍ കടന്നുപോകുന്ന രീതിയില്‍ റോഡ് മാറുകയായിരുന്നു. റോഡിന്റെ നിര്‍മ്മാണം നടന്നതോടെ നിരവധി സഞ്ചാരികളാണ് വെള്ളംച്ചാട്ടം കാണാന്‍ എത്തുന്നത്.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories