Share this Article
News Malayalam 24x7
കണ്ടത് കുളിക്കാനെത്തിയ കുട്ടികൾ; അമ്മയും മകനും കുളത്തിൽ മുങ്ങി മരിച്ചനിലയിൽ
വെബ് ടീം
posted on 29-03-2025
1 min read
drown

പാലക്കാട്: അമ്മയെയും മകനെയും കുളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊല്ലങ്കോട് നെന്മേനി കല്ലേരിപൊറ്റയിൽ ആണ് ദാരുണ സംഭവം. നെന്മേനി കല്ലേരിപൊറ്റയിൽ ലോട്ടറി തൊഴിലാളിയായ കലാധരന്റെ ഭാര്യ ബിന്ദു (46), മകൻ സനോജ് (12) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കല്ലേരിപൊറ്റയിലെ കുളത്തിൽ നിന്നും കണ്ടെത്തിയത്.കുളിക്കാനും തുണി അലക്കാനുമായി പോയ സമയം ഒരാൾ കാലിടറി വെള്ളത്തിൽ വീഴുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെയാളും വെള്ളത്തിൽ പെട്ടതാകാമെന്നുമാണ് അഗ്നിരക്ഷാസേനയും പോലീസും സംശയിക്കുന്നത്. കുളത്തിൽ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോട് ചേർന്ന് ബിന്ദുവിന്റെ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് സ്ഥലവാസിയും വാർഡ് മെമ്പറുമായ ശിവന്റെ നേതൃത്വത്തിൽ പരിസരവാസികൾ ഓടിയെത്തുമ്പോൾ കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പും കുളക്കടവിൽ കാണുകയായിരുന്നു.ഇതോടെ ഒരാൾകൂടി അപകടത്തിൽ പെട്ടിരിക്കാമെന്ന സംശയം ബലപ്പെടുകയും അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുളത്തിൽ പരിശോധന നടത്തിയ സമയമാണ് സനോജിന്റെ മൃതദേഹം കൂടി കണ്ടെടുത്തത്. കുളത്തിൽ നിന്നും പുറത്തെടുത്ത ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories