Share this Article
KERALAVISION TELEVISION AWARDS 2025
അസാമാന്യ ഗ്രാഹ്യ ശേഷി; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി രണ്ടര വയസുകാരി
Two-and-a-half-year-old girl gets a place in the India Book of Records

ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി രണ്ടര വയസുകാരി. മലപ്പുറം പൊന്നാനി സ്വദേശി ഹെന്‍സ ലയാല്‍ എന്ന കൊച്ചുമിടുക്കിയാണ് റെക്കോര്‍ഡ് സ്വന്തമാക്കി.

ഗ്രാസ്പിങ് പവര്‍ ഇനത്തിലാണ് ഹെന്‍സ റെക്കോര്‍ഡ് ലഭിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലും നിഷ്‌കര്‍ഷിച്ച സമയ പരിധിക്കുള്ളില്‍ ശ്രദ്ധേയമായ പ്രകടനമാണ് ഈ കൊച്ചുമിടുക്കി കാഴ്ചവെച്ചത്. നേരത്തെ കലാം ബുക്ക് ഓഫ് റെക്കോര്‍ഡിലും ഹെന്‍സ ഇടം പിടിച്ചിരുന്നു.

പ്രവാസി ദമ്പതികളായ ഷഹീര്‍ മുഹമ്മദിന്റെയും ഷബ്‌നയുടെയും മകളാണ് ഹെന്‍സ ലയാല്‍. ഹെന്‍സയുടെ അസാധാരണ കഴിവ് തിരിച്ചറിഞ്ഞ് മാതാപിതാക്കല്‍ ഇതിനുള്ള പരിശീലനം നല്‍കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories