Share this Article
News Malayalam 24x7
പതിനെട്ടാം പടിയിൽ പോലീസുകാരുടെ ഫോട്ടോ ഷൂട്ട് ; റിപ്പോർട്ട് തേടി എഡിജിപി
 Police Photoshoot at Sabarimala

പതിനെട്ടാം പടിയിൽ പോലീസുകാരുടെ ഫോട്ടോഷൂട്ട് റിപ്പോർട്ട് തേടി  എഡിജിപി . പതിനെട്ടാം പടിയിൽ ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞു നിന്ന്  ഫോട്ടോ എടുത്ത സംഭവത്തിലാണ്  ശബരിമല സ്പെഷ്യൽ ഓഫീസറോട്  എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ശനിയാഴ്ചയായിരുന്നു സംഭവം .നട അടച്ചതിനുശേഷം  പതിനെട്ടാം പടിയിൽ 30 ഓളം വരുന്ന പോലീസ് ഉദ്യോഗസ്ഥർ  ഫോട്ടോഷൂട്ടിൽ പങ്കെടുത്തു എന്നാണ് പരാതി.

ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും  ആചാരലംഘനമാണെന്ന് കാണിച്ചതെന്ന്   ആരോപണം ഉന്നയിച്ചിരുന്നു.  സമൂഹമാധ്യമങ്ങളിലും ഇതു ചർച്ചയായിരുന്നു  ഇതേ തുടർന്നാണ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories