Share this Article
KERALAVISION TELEVISION AWARDS 2025
മരിക്കാൻ പോവുകയാണെന്ന് മെസ്സേജ് അയച്ചു; നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
വെബ് ടീം
posted on 08-09-2025
1 min read
NANDHANA

കാസർഗോഡ് അരമങ്ങാനത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദന (21) യാണ് മരിച്ചത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ്. ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു.പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ താൻ മരിക്കാൻ പോവുകയാണെന്ന ഫോൺ സന്ദേശം നന്ദന അമ്മ സീനയ്ക്ക് അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മുട്ടിയിട്ടും തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്.സംഭവത്തില്‍ മേൽപറമ്പ് പൊലീസ് കേസെടുത്തു. ആർഡിഒ ബിനു ജോസഫ്, എസ്ഐ കെ.എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്കു മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories