Share this Article
കരാർ ഒപ്പുവച്ചു; വൈറ്റിലയിലെ ചന്ദർകുഞ്ച് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കും
വെബ് ടീം
2 hours 4 Minutes Ago
1 min read
chander kunj

കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ചന്ദർകുഞ്ച് ആർമി ടവേഴ്സിലെ സുരക്ഷിതമല്ലാത്ത ബി, സി ടവറുകൾ പൊളിച്ചുനീക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു. ഒക്ടോബർ 21ന് ഫോർട്ട് കൊച്ചി ആർഡിഒ ജി.സായ് കൃഷ്ണയും മുംബൈ കേന്ദ്രമായ എഡിഫസ് എൻജിനീയറിങ് പ്രതിനിധി ഷാജി കോശിയുമാണ് കരാറിൽ ഒപ്പിട്ടത്. ഹൈക്കോടതി ഉത്തരവിട്ട് 22 മാസങ്ങൾക്ക് ശേഷമാണ് കെട്ടിടം പൊളിക്കുന്ന നടപടികളിലേക്ക് നീങ്ങുന്നത്. നിയന്ത്രിത സ്ഫോടനത്തിലൂടെ 26 നിലകളുള്ള ഈ ഇരട്ട ടവറുകൾ പൊളിച്ചുനീക്കാൻ ആറുമാസത്തെ സമയ പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. 2027 ഏപ്രിൽ മധ്യത്തോടെ പൊളിക്കൽ നടത്താനാണ് പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്.

2018ൽ നിർമിച്ച സമുച്ചയത്തിൽ ഗുരുതരമായ ഘടനാപരമായ തരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 2025 ഫെബ്രുവരിയിൽ ഹൈക്കോടതി ബി, സി ടവറുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. തുടർന്നുണ്ടായ നിയമതടസ്സങ്ങളും കരാറുകാരെ തിരഞ്ഞെടുക്കുന്നതിലെ തർക്കങ്ങളും മൂലം നടപടികൾ വൈകുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories