കോയമ്പത്തുർ/തൃശൂർ: കസ്റ്റഡിയിൽ എടുക്കുന്നതിനിടെ വിലങ്ങുമായി രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതി പിടിയിൽ.കണ്ണമ്പ്ര സ്വദേശി രാഹുൽ ആണ് കോയമ്പത്തൂരിൽ നിന്നും വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 29ന് മണ്ണുത്തി പോലീസ് രാഹുലിനെ പിടികൂടുന്നതിനിടെയാണ് രക്ഷപ്പെട്ടത്.
വടക്കചേരിയിലെ ബാറിന് സമീപത്ത് പ്രതി ഉണ്ടെന്ന വിവരത്തെ തുടർന്നാണ് മണ്ണുത്തി പോലീസ് അവിടേക്ക് എത്തിയത്.പ്രതിയെ അനുനയിപ്പിച്ച് ഒരു കൈയ്യിൽ വിലങ്ങു വയ്ക്കുന്നതിനിടെ വിലങ്ങുകൊണ്ട് സ്വയം നെറ്റി അടിച്ചു പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞമാസം മണ്ണുത്തിയിൽ വെച്ച് യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് രാഹുൽ. വടക്കഞ്ചേരി - മണ്ണുത്തി ആലത്തൂർ, നെന്മാറ പൊലീസ് പ്രതിക്കായി അന്വേഷണം നടത്തിവരുന്നതിനിടയാണ് കോയമ്പത്തൂരിൽ പ്രതി പിടിയിലായത്.