Share this Article
ഇൻസ്റ്റഗ്രാമിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ദമ്പതികൾ അറസ്റ്റിൽ
വെബ് ടീം
5 hours 5 Minutes Ago
1 min read
abuse

തൃശൂർ കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ദമ്പതികൾ അറസ്റ്റിൽ.അഴീക്കോട് സ്വദേശി മുഹ്സിൻ (32) ഭാര്യ ധനലക്ഷ്മി (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ ഐഡി ഉപയോഗിച്ച് പരിചയപ്പെട്ട പ്രതികൾ സ്വകാര്യ ചിത്രങ്ങളും, ദൃശ്യങ്ങളും അയച്ചു നൽകുകയും, പീഡനശ്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്.പോക്സോ ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളെ കോടതി റിമാൻ്റ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories