Share this Article
കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്
Another Online Trading Financial Loss Case Reported in Kochi

കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്. ഇടപ്പള്ളി സ്വദേശിയായ ഡോക്ടര്‍ക്ക് ഒരു കോടി 57 ലക്ഷം രൂപ നഷ്ടമായി. ട്രേഡിങ് പ്ലാറ്റ്‌ഫോമില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി ട്രേഡിങ് ആപ്പിലൂടെ ഇരട്ടി ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. 2024 ഓക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories