Share this Article
News Malayalam 24x7
ഐടിഐയില്‍ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷം; കണ്ണൂരില്‍ ഇന്ന് കെഎസ്യുവിന്റെ പഠിപ്പ് മുടക്ക് സമരം
SFI-KSU Clash in ITI

കണ്ണൂരില്‍ കെഎസ്യുവിന്റെ പഠിപ്പ് മുടക്ക് സമരം. തോട്ടട ഗവണ്‍മെന്റ് ഐടിഐയില്‍ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തിലാണ് കെഎസ്.യു പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തത്.  പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠിപ്പ് മുടക്ക് സമരം.

കെഎസ്.യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ കൊടികെട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. പ്രകോപനമില്ലാതെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചെന്നാണ് കെഎസ്യുവിന്റെ ആരോപണം. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories