Share this Article
KERALAVISION TELEVISION AWARDS 2025
ഉച്ച കഴിഞ്ഞ് കാണാതായി,തിരച്ചിൽ, ഒന്നര വയസുകാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ
വെബ് ടീം
posted on 29-12-2023
1 min read
one and half year old fell in to the pool and died

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് ഒന്നര വയസുകാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു. കൊപ്പം വണ്ടുംതറയിലാണ് സംഭവം. കിഴക്കേതിൽ ഉമ്മർ- മുബീന ദമ്പതികളുടെ ഒന്നര വയസുള്ള മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. 

വീടിനോടു ചേർന്നു നൂറു മീറ്റർ അകലെയാണ് കുളം. വൈകീട്ട് മുന്നോടെ കുട്ടിയെ കാണാതായി. തിരച്ചിലിനൊടുവിലാണ് കുളത്തിൽ നിന്നു കുട്ടിയെ കിട്ടിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories