Share this Article
ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
വെബ് ടീം
posted on 10-12-2025
1 min read
electrocuted

കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. 

ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

തലശ്ശേരി വാടിയിൽ പീടിക പുറേരിയിലെ അമൽ പ്രമോദാണ് മരിച്ചത്. 27 വയസായിരുന്നു. ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കുന്നതിനിടെ തോട്ടി തെന്നി വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അമൽ പിറന്നാൾ ആഘോഷത്തിന് അച്ഛന്റെ സഹോദരിയുടെ നീർവ്വേലിയിലെ വീട്ടിലെത്തിയതായിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories