Share this Article
സൈബർ സെല്ലിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിയെ ഭീഷണിപ്പെടുത്തി നഗ്നവീഡിയോകൾ നിർബന്ധിച്ച് അയച്ച് വാങ്ങിയ കേസിൽ പ്രതി അറസ്റ്റിൽ
Man Arrested for Cyber Extortion and Impersonation of Officer

സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് വ്യാജേന പരിചയപ്പെടുത്തി വാട്സ്ആപ്പ് കോളിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നവീഡിയോകൾ നിർബന്ധിച്ച് അയപ്പിച്ചു വാങ്ങിയ കേസിൽ പ്രതിയെ തൃശ്ശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. 

കൊല്ലം തെക്കുംഭാഗം ദേശത്ത് ചവറ സൗത്ത്  മടച്ചാമ്പള്ളിൽ വീട്ടിൽ ലിജോ ഫെലിക്സ് (38) എന്നയാളാണ് അറസ്റ്റിലായത്.പരാതിക്കാരിയുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെ, പരാതിക്കാരിയുടെ അനുമതിയില്ലാതെ പ്രതി തന്റെ മൊബൈൽ നമ്പറിൽനിന്ന് വാട്സ്ആപ്പ് കോളിലൂടെ  വിളിച്ച് പരാതിക്കാരി ലൈംഗിക വീഡിയോകൾ കാണുന്നയാളാണെന്നും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കൗൺസിലിങ്ങിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് 2026 ഫെബ്രുവരി മാസത്തിൽ വാട്സ്ആപ്പ് കോളുകൾ നടത്തി പരാതിക്കാരിയെക്കൊണ്ട് നഗ്നവീഡിയോകൾ നിർബന്ധിച്ച് അയപ്പിച്ചു വാങ്ങിയത്.


പ്രതിയായ ലിജോ ജർമ്മനിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിവരാൻ തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങിയതായി  തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്.ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ സൈബർ പോലീസ് സംഘം തിരുവനന്തപുരം എയർപോർട്ടിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് തൃശ്ശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ച് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ.സി., സബ് ഇൻസ്പെക്ടർ ആൽബി തോമസ് വർഗീസ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു വാസു, മനുദേവ്, ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ അനന്ദുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories