Share this Article
News Malayalam 24x7
തെരച്ചിലിനൊടുവിൽ യദുകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി, മരണം രണ്ടായി
വെബ് ടീം
posted on 26-11-2025
1 min read
AUTO

പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് നാല് വയസുകാരൻ യദു കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്.അപകട സ്ഥലത്ത് കാണാതായ കുട്ടിക്ക് വേണ്ടി ഫയർഫോഴ്സ് ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പത്തനംതിട്ട കരുമാൻതോട് ശ്രീനാരായണ സ്‌കൂളിലെ ആറ് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്.    ആദിലക്ഷ്മി(7)യുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. 

അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഓട്ടോറിക്ഷ ഡ്രൈവർ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചെന്ന് എഫ്ഐആർ.


 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories