Share this Article
News Malayalam 24x7
ജപ്പാൻ പൈപ്പ് പൊട്ടി, റോഡിലൂടെ കുത്തിയൊലിച്ച് ജല പ്രവാഹം വീടുകളിലേക്ക്; സംഭവം കണ്ണൂരിൽ
വെബ് ടീം
posted on 11-11-2024
1 min read
kannur pipe

കണ്ണൂരിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കുത്തിയൊലിച്ച ജല പ്രവാഹം പല വീടുകളിലേക്കും എത്തി. ശ്രീകണ്ഠപുരം കോട്ടൂർ മലപ്പട്ട റോഡിൽ പന്നിയോട്ട് മൂലയിലെ പൈപ്പാണ് പൊട്ടിയത്. രാവിലെ എട്ടു മണിയോടെയായിരുന്നു പൈപ്പ് പൊട്ടിയത്. നിമിഷ നേരത്തിൽ തന്നെ കുത്തിയൊലിച്ച ജല പ്രവാഹം റോഡിനെ പുഴപോലെയാക്കി. മേഖലയിൽ പല വീടുകളിലേക്കും ജലപ്രവാഹം എത്തി. പല വീടുകളിലും വെള്ളം കേറിയിട്ടുണ്ട്. 

പൈപ്പ് പൊട്ടിയതിലൂടെ വൻതോതിൽ വെള്ളം പാഴാകുകയും ചെയ്തു. പൈപ്പ് പൊട്ടിയത് ശരിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories