കൊല്ലം കരിക്കോട് ഭാര്യയെ ഭർത്താവ് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അപ്പോളോ നഗർ സ്വദേശിയായ കവിതയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മധുസൂദനൻ പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കരിക്കോടുള്ള വീട്ടിൽ വെച്ചാണ് ദാരുണമായ കൊലപാതകം നടന്നത്. കുടുംബവഴക്കുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ മധുസൂദനൻ പിള്ളയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.