Share this Article
News Malayalam 24x7
കണ്ണൂരിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ട് മരണം, മൂന്ന് പേർക്ക് പരിക്ക്
വെബ് ടീം
posted on 21-02-2026
1 min read
ACCIDENT

കണ്ണൂരിൽ വിവിധയിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ട് മരണം. പയ്യന്നൂർ പിലാത്തറയിലും പെരുമ്പ ബൈപാസ്സ് ജംഗ്ഷനിലുമുണ്ടായ അപകടങ്ങളിൽ കാൽനടയാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു. രാവിലെ ചെറുതാഴം മണ്ടൂരിൽ വച്ചാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ 68 കാരൻ പി.പി. ശങ്കരൻ ലോറിയിടിച്ച് മരിച്ചത്.

വൈകീട്ട് പെരുമ്പ ബൈപാസ്സ് ജംഗ്ഷനിൽ നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ പുറകിൽ ടിപ്പര്‍ ലോറിയും കാറും 3 ഇരുചക്രവാഹനങ്ങളും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ തായിനേരി സ്വദേശി കാസിം മരിച്ചു. മേലെ ചൊവ്വയ്ക്ക് സമീപം ടയർപൊട്ടിയ കാറിടിച്ച് ഓട്ടോ ടാക്സി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് യാത്രികർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories