Share the Article
News Malayalam 24x7
Kollam
Minister V. Sivankutty
അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ച സംഭവം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി കൊല്ലത്ത് കായികാധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ, അധ്യാപകനെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കൂടുതൽ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകനെ ആദ്യം വിദ്യാർത്ഥിയാണ് തല്ലിയതെന്നും, പിന്നീട് വിദ്യാർത്ഥിയെ തല്ലിയ അധ്യാപകനെ സസ്പെൻഡ് ചെയ്യുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു. ക്യാമ്പസ് അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ തല്ലാനുള്ള സ്ഥലമല്ലെന്നും, ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടുതൽ പരിശോധനകൾക്ക് ശേഷം ഈ സംഭവത്തിൽ പങ്കാളികളായ വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
1 min read
View All
 Chinchu Rani
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടത്തിയ പരാമര്‍ശം;ഖേദം പ്രകടിപ്പിച്ച് മന്ത്രി ചിഞ്ചുറാണി കൊല്ലത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി മന്ത്രി ജെ.ചിഞ്ചുറാണി. പെട്ടെന്ന് പറഞ്ഞപ്പോള്‍ വാക്കുകള്‍ മാറിപ്പോയി. പരാമര്‍ശം ഒഴിവാക്കാമായിരുന്നു.തേവലക്കര വിളന്തറയില്‍ മിഥുന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അധ്യാപകരെ കുറ്റം പറയാനാവില്ലെന്നായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്. വ്യാപക പ്രതിഷേധെ ഉയര്‍ന്നതോടെയാണ് മന്ത്രി ഖേദം പ്രകടിപ്പിച്ചത്.
1 min read
View All
Kollam School Electrocution
തേവലക്കര,കൊല്ലം വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും കൊല്ലം തേവലക്കര സ്‌കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂൾ അധികൃതർക്കെതിരെ വകുപ്പ് തലത്തിൽ നടപടിയെടുക്കുമെന്നും വിദ്യാർത്ഥിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നിലവിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്, മൂന്നുദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്റിനും കത്തയച്ചു…
1 min read
View All
Kollam Student Electrocution
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം;മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് അന്തിമ റിപ്പോർട്ട് കൈമാറി. സ്കൂളിലെ അപകടകരമായ സാഹചര്യങ്ങൾ വർഷങ്ങളായി നിലനിന്നിട്ടും പ്രധാനാധ്യാപിക സുരക്ഷാ പ്രോട്ടോക്കോളുകൾ ഉറപ്പാക്കിയില്ലെന്നും അനധികൃത നിർമ്മാണം തടഞ്ഞില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തേക്കും.
1 min read
View All
Student Electrocuted to Death at School in Kollam
വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തേവലക്കര സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂൾ വളപ്പിൽ കളിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം.കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ മിഥുന്റെ ചെരിപ്പ് സ്കൂളിലെ കെട്ടിടത്തിന്റെ മുകളിലേക്ക് തെറിച്ചുവീണു. ഇത് എടുക്കുന്നതിനായി കെട്ടിടത്തിൽ കയറിയപ്പോഴാണ് അപകടമുണ്ടായത്. കെട്ടിടത്തോട് ചേർന്ന് കടന്നുപോവുകയായിരുന്ന ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
1 min read
View All
Other News