Share this Article
Union Budget
വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന്
Student Electrocuted to Death at School in Kollam

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തേവലക്കര സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂൾ വളപ്പിൽ കളിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം.കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ മിഥുന്റെ ചെരിപ്പ് സ്കൂളിലെ കെട്ടിടത്തിന്റെ മുകളിലേക്ക് തെറിച്ചുവീണു. ഇത് എടുക്കുന്നതിനായി കെട്ടിടത്തിൽ കയറിയപ്പോഴാണ് അപകടമുണ്ടായത്. കെട്ടിടത്തോട് ചേർന്ന് കടന്നുപോവുകയായിരുന്ന ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

അപകടത്തിന് കാരണമായത് കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്കൂൾ കെട്ടിടത്തോട് വളരെ അപകടകരമായ രീതിയിൽ ചേർന്നാണ് ലൈൻ കടന്നുപോകുന്നത്. ഈ ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വലിയ ജനക്കൂട്ടം സ്കൂൾ പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories