Share this Article
News Malayalam 24x7
വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍
വെബ് ടീം
posted on 16-06-2023
1 min read
In Thrissur Housewife Was Tortured By Promise Of Marriage Bus Driver Arrested

വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ശ്രീനാരായണപുരം പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശി കോഴിപ്പറമ്പില്‍ വീട്ടില്‍ 39 വയസ്സുള്ള സുമേഷ് നെയാണ് കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന പരിചയക്കാരിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി കൊടുങ്ങല്ലൂരിലുള്ള കെട്ടിടത്തില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ രവി കുമാര്‍, സി.പി.ഒ രാജന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories