Share this Article
News Malayalam 24x7
കുമ്പളങ്ങിയിൽ വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 29-05-2026
1 min read
accident

കൊച്ചി: കുമ്പളങ്ങിയിൽ വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. എഴുപുന്ന പന്നപ്പള്ളി വീട്ടിൽ ജോണി ജേക്കബിന്റെ മകൻ ജോൺ ജോയലാണ് മരിച്ചത്.രാവിലെ 11 മണിയ്ക്കാണ്  അപകടം.

സജിമോൻ  എന്ന കുമ്പളങ്ങി റൂട്ടിലോടുന്ന ബസിനു അടിയിൽ പെട്ടാണ് മരണം. ചെറിയ റോഡിന്റെ  സൈഡിലൂടെ ബൈക്ക്  ബസിനു മുന്നിലേക്ക് വരുന്നതിനിടയിൽ നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു.പിൻചക്രം കയറിഇറങ്ങിയാണ് ദാരുണാന്ത്യം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories