Share the Article
News Malayalam 24x7
Kozhikode
Thamarassery Fresh Cut Waste Plant: Section 144 Imposed Amidst Protests
താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റിന് ചുറ്റും 100 മീറ്റർ ചുറ്റളവിൽ കോഴിക്കോട് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ. നാലോ അതിലധികമോ ആളുകൾ കൂട്ടം കൂടുന്നതിനും പ്രതിഷേധിക്കുന്നതിനും വിലക്കുണ്ട്. താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഫ്രഷ് കട്ട് പ്ലാന്റ് സ്ഥിതി ചെയ്യുന്ന കട്ടിപ്പാറയിൽ 100 മീറ്റർ ചുറ്റളവിലും, അമ്പായത്തോട്ടിൽ നിന്ന് പ്ലാന്റിലേക്കുള്ള റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റർ ചുറ്റളവിലും, അമ്പായത്തോട് ജംഗ്ഷനിൽ നിന്ന് 100 മീറ്റർ ചുറ്റളവിലുമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്.
1 min read
View All
Case Filed Against Over 300 After Fresh Cut Protest Violence
ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘർഷം; മുന്നൂറിലധികം പേർക്കെതിരെ കേസ് താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴിയറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ 300-ൽ അധികം പേർക്കെതിരെ പൊലീസ് കേസ് എടുത്തു. പ്ലാന്റിന് തീയിട്ട സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തീയിട്ടവർക്ക് പ്ലാന്റിനുള്ളിലുണ്ടായിരുന്ന തൊഴിലാളികളെ കൊല്ലണമെന്ന ലക്ഷ്യമുണ്ടായിരുന്നതായി എഫ്.ഐ.ആറിൽ പൊലീസ് പറയുന്നു.പോലീസ് നടപടിയിൽ പ്രതിഷേധിച്ച് താമരശ്ശേരിയിലും സമീപ വാർഡുകളിലും ഇന്ന് ഹർത്താൽ നടക്കുകയാണ് .
1 min read
View All
Abdul Raheem Gets Favorable Supreme Court Verdict
അബ്ദുല്‍ റഹീമിന് അനുകൂലമായ സുപ്രിംകോടതി വിധി ആശ്വാസകരം; അബ്ദുല്‍ റഹീം നിയമസഹായ സമിതി സൗദി അറേബ്യയിൽ ഒരു ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൾ റഹീമിന് അനുകൂലമായ സുപ്രീം കോടതി വിധി ആശ്വാസകരമെന്ന് അദ്ദേഹത്തിൻ്റെ നിയമസഹായ സമിതി അറിയിച്ചു. അബ്ദുൾ റഹീമിന് കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി സൗദി സുപ്രീം കോടതി തള്ളിയതോടെയാണ് അദ്ദേഹത്തിന് അനുകൂലമായ വിധി വന്നത്. കീഴ്ക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ഒപ്പം നിന്ന എല്ലാവർക്കും, കേന്ദ്ര സർക്കാരിനും, സൗദി ഭരണകൂടത്തിനും നന്ദി പറയുന്നതായി സഹായ സമിതി അറിയിച്ചു. ശിക്ഷാ നടപടികൾ പൂർത്തിയാക്കി മെയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1 min read
View All
Other News