Share this Article
News Malayalam 24x7
ജമ്മു കാശ്മീരിനെ ഒഴിവാക്കിയ ഭൂപടം: കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ കേസ്
Meitra Hospital Kozhikode

ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് ജമ്മു കാശ്മീരിനെ ഒഴിവാക്കി. കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ കേസെടുത്തു. എലത്തൂർ പൊലീസ് ആണ് കേസെടുത്തത്. ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് നടപടി. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ നിർമിച്ച ഡോക്യുമെൻ്ററിയിലാണ് ജമ്മു കാശ്മീരിനെ ഒഴിവാക്കി ചിത്രീകരിച്ചത്. കാൻസർ ചികിത്സയുടെ പ്രചരണാർത്ഥം പുറത്തിറക്കിയ പരസ്യ വീഡിയോയിലാണ് ഇന്ത്യൻ ഭൂപടത്തെ വികലമായി ചിത്രീകരിച്ചത്. പരാതി നൽകിയതോടെ പരസ്യം പിൻവലിച്ചു. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന പ്രവർത്തി ചെയ്തു, കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു, സംഘടിതമായി കുറ്റകൃത്യം ചെയ്തു തുടങ്ങിയ കേസുകളാണ് മെയ്ത്ര ആശുപത്രിക്കെതിരെ രജിസ്റ്റർ ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories