Share this Article
News Malayalam 24x7
വീടിനോട് ചേര്‍ന്ന് റബ്ബര്‍ ഷീറ്റുണക്കുന്നതിനായി നിര്‍മ്മിച്ച ഷെഡിന് തീ പിടിച്ചു
A shed built for drying rubber sheets adjacent to the house caught fire

ഇടുക്കി അടിമാലി കത്തിപ്പാറക്ക് സമീപം തീ പിടുത്തം. വീടിനോട് ചേര്‍ന്ന് റബ്ബര്‍ ഷീറ്റുണങ്ങുന്നതിനായി നിര്‍മ്മിച്ചിരുന്ന ഷെഡിനാണ് തീ പിടിച്ചത്.അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി തീയണച്ചു.

ഇന്ന് രാവിലെയായിരുന്നു അടിമാലി കത്തിപ്പാറക്ക് സമീപം തീ പിടുത്തമുണ്ടായത്.പ്രദേശവാസിയായ തൊടുമ്പേല്‍ അനിലിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡിനാണ് തീ പിടിച്ചത്. റബ്ബര്‍ ഷീറ്റുണങ്ങുന്നതിനായിട്ടായിരുന്നു ഷെഡ് നിര്‍മ്മിച്ചിരുന്നത്.തീ പിടുത്തത്തെ തുടര്‍ന്ന് വലിയ രീതിയില്‍ തീയും പുകയും ഉയര്‍ന്നു.

സംഭവത്തെ തുടര്‍ന്ന് അടിമാലി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.തുടര്‍ന്ന് തീയണച്ചു.ഷെഡിന് സമീപം വളര്‍ത്തുമൃഗങ്ങളെ കെട്ടിയിരുന്ന തൊഴുത്തും ഉണ്ടായിരുന്നു.തീ പിടുത്തമുണ്ടായ ഉടന്‍ വളര്‍ത്തുമൃഗങ്ങളെ തൊഴുത്തില്‍ നിന്നും മാറ്റി.തീ പിടുത്തതിന് ഇടയായ കാരണം വ്യക്തമല്ല.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories