കോഴിക്കോട് കായക്കൊടിയിൽ ഭൂചലനം അനുഭവപ്പെട്ട പ്രദേശത്ത് വിദഗ്ധസംഘം പരിശോധന നടത്തും. വിദഗ്ധ സംഘം ഇന്ന് എത്തുമെന്ന് ഇകെ വിജയൻ എംഎൽഎ വ്യക്തമാക്കി. പഞ്ചായത്തിലെ 4, 5 വാർഡുകളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നത്. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതിൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്. നേരിയ ഭൂചലനം മാത്രമാണ് രേഖപ്പെടുത്തിയത്. വലിയ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും തുടർച്ചയായി രണ്ടുദിവസം കുലുക്കം അനുഭവപ്പെട്ട സാഹചര്യത്തിൽ ഇതേക്കുറിച്ച് വിദഗ്ധ പഠനം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് വിദഗ്ധസംഘം എത്തുന്നത്.