കോഴിക്കോട് തീപിടുത്തത്തെ തുടര്‍ന്ന് അടച്ചിട്ട ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് PMSSY സെര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. വാര്‍ഡുകള്‍ ഈ മാസം 27ന് പ്രവര്‍ത്തന സജ്ജമാക്കും. കളക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി കെട്ടിടത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അവലോകനം നടത്തിയ ശേഷമാണ് നടപടി. അത്യാഹിത വിഭാഗം മാറ്റുന്നതോടെ അഞ്ച് അടിയന്തര ശസ്ത്രക്രിയ തീയേറ്ററുകളുടെ പ്രവര്‍ത്തനവും PMSSY സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും.