Share this Article
News Malayalam 24x7
ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കി
The couple committed suicide by killing the twins

ആലപ്പുഴ  തലവടിയിൽ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. തലവടി പഞ്ചായത്ത് ഒൻപതാം വാർഡ് മൂലേപ്പറമ്പിൽ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദിൽ എന്നിവരാണു മരിച്ചത്. കുട്ടികൾക്ക് മൂന്ന് വയസ് പ്രായമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രോഗവും കടബാധ്യതയുമാണ് ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.


കഴിഞ്ഞ ദിവസം സൗമ്യയ്ക്ക് ബ്ലഡ് ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു.സുനു നടുവിന് സുഖമില്ലാത്ത ആളാണെന്നാണ് വിവരം.സൗമ്യ വിദേശത്ത് ഹോം നേഴ്‌സ് ജോലിക്ക് പോകാന്‍ ഇരിക്കെയാണ് മരണം .


(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories