Share this Article
മിഠായി അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു
വെബ് ടീം
4 hours 37 Minutes Ago
1 min read
aeybel

തൃശ്ശൂർ പുതുക്കാട്  പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ  പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ.

മിഠായി തൊണ്ടയിൽ കുടുങ്ങിയാണ് റൂബി - അനു ദമ്പതികളുടെ മകൻ ഏയ്ബൽ മരിച്ചത് എന്നായിരുന്നു ആദ്യ നിഗമനം.

പോസ്റ്റ്മോർട്ടത്തിലാണ് കുഞ്ഞിൻറെ തൊണ്ടയിൽ നിന്ന് അമരക്കയുടെ കുരു കണ്ടെത്തിയത്.വീടിനു മുൻപിൽ ഉണക്കാൻ ഇട്ടിരുന്ന അമരക്കയുടെ കുരു കുഞ്ഞ് എടുത്തു വിഴുങ്ങുകയായിരുന്നു എന്നാണ് നിഗമനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories