Share this Article
KERALAVISION TELEVISION AWARDS 2025
കണ്ണൂരിൽ രണ്ട് മക്കളടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ
വെബ് ടീം
3 hours 52 Minutes Ago
30 min read
DEAD

കണ്ണൂർ : പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന.

മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങൾ.  

കലാധരൻ പാചകത്തൊഴിലാളിയാണ്. കലാധരനും ഭാര്യയും കുറെനാളായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. മക്കൾ കലാധരന്റെ കൂടെയാണ്. മക്കളെ ഭാര്യയ്‌ക്കൊപ്പം വിടാൻ അടുത്തിടെ കോടതി ഉത്തരവിട്ടതായി പറയപ്പെടുന്നുണ്ട്. ഈ ഉത്തരവിന് പിന്നാലെയാണ് ദുരന്തം ഉണ്ടാകുന്നത്.സംഭവമറിഞ്ഞ് പയ്യന്നൂർ പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണത്തെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories