Share this Article
News Malayalam 24x7
പേരാമ്പ്രയില്‍ യുഡിഎഫ് മാർച്ചിനിടെ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്, ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്
വെബ് ടീം
posted on 10-10-2025
1 min read
udf

കോഴിക്കോട് പേരാമ്പ്രയില്‍ യുഡിഎഫ് മാർച്ചിനിടെ  ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റു. ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും പരിക്കേറ്റു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇരു വിഭാഗങ്ങളും ഇന്ന് വൈകിട്ട് പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories