Share this Article
KERALAVISION TELEVISION AWARDS 2025
എൽഡിഎഫ് പിന്തുണയോടെ ലീഗ് വിമത കോട്ടക്കൽ നഗരസഭാധ്യക്ഷ; ലീഗിന് ഭരണനഷ്ടം
വെബ് ടീം
posted on 05-12-2023
1 min read
MUSLIM LEAGUE LOST KOTTAKKAL MUNCIPALITY

കോട്ടക്കൽ: എൽ.ഡി.എഫ് പിന്തുണയോടെ മുസ്​ലിം ലീഗ് ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തി ലീഗ് വിമത കോട്ടക്കൽ നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടാം ഡിവിഷനിലെ മുഹ്സിന പൂവൻമഠത്തിലാണ് ലീഗ് ഔദ്യോഗിക സ്ഥാനാർഥിയായ ഡോ. ഹനീഷയെ പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പിൽ മുഹ്സിനക്ക് 15 വോട്ടും ഡോ. ഹനീഷക്ക് 13 വോട്ടും ലഭിച്ചു. രണ്ട് ബി.ജെ.പി കൗൺസിലർമാർ വിട്ടുനിന്നു. ലീഗ് ഒരു വിഭാഗത്തിന്‍റെ ആറ് വോട്ടും സി.പി.എമ്മിന്‍റെ ഒമ്പത് വോട്ടും മുഹ്സിനക്ക് ലഭിച്ചു.

രണ്ടാം ഡിവിഷനിലെ ലീഗ് കൗൺസിലർക്ക് അയോഗ്യതയായതിനാൽ ഇവർക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ല. അധ്യക്ഷയായിരുന്ന ബുഷ്റ ഷബീർ രാജിവെച്ചതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പിന് വഴിവെച്ചത്. കക്ഷി നില: ആകെ സീറ്റ് - 32, മുസ് ലിം ലീഗ് - 21, സി.പി.എം - 9, ബി.ജെ.പി - 2.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories