Share this Article
KERALAVISION TELEVISION AWARDS 2025
MLA കെ.പി മോഹനനെതിരായ കയ്യേറ്റം: കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസെടുത്ത് ചൊക്ലി പൊലീസ്
വെബ് ടീം
posted on 02-10-2025
1 min read
kp mohanan

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ.പി മോഹനനെതിരായ കയ്യേറ്റത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തത്.തനിക്ക് പരിചയമുള്ളവരാണ് ആക്രമിച്ചതെന്നും പ്രദേശത്തെ മലിനജല വിഷയത്തിൽ ബന്ധപ്പെട്ടവരുമായി ഞായറാഴ്ച ചർച്ച നടത്തുമെന്നും കെ.പി. മോഹനൻ എംഎൽഎ പറഞ്ഞു. സംഭവത്തിൽ പരാതി നൽകില്ലെന്നും പൊലീസ് സ്വമേധയാ കേസെടുക്കുകയാണെങ്കിൽ സഹകരിക്കുമെന്നും എംഎൽഎ പ്രതികരിച്ചിരുന്നു.

രാവിലെ കണ്ണൂർ പെരിങ്ങത്തൂരിൽ വച്ചാണ് മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തത്. പ്രദേശത്തെ ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തെ ചൊല്ലിയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പരാതിയെ തുടർന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. മാലിന്യ പ്രശ്‌നത്തിൽ എംഎൽഎ ഇടപെട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories