Share this Article
KERALAVISION TELEVISION AWARDS 2025
മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
The father, who was being treated after being beaten up by his son, died

മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. തിരുവനന്തപുരം വിളവൂര്‍ക്കല്‍ സ്വദേശി രാജേന്ദ്രനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. മകന്‍ രാജേഷിനെ മലയിന്‍കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം വാക്ക് തര്‍ക്കത്തിനിടെ മകന്‍ തടി കഷ്ണം ഉപയോഗിച്ച് അച്ഛനെ മുഖത്തടിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട് തറയില്‍വീണ അച്ഛന്റെ തലയ്ക്ക് വീണ്ടും അടിച്ചു. മകന്‍ രാജേന്ദ്രന്‍ വീട്ടില്‍ മദ്യപാനം പതിവായിരുന്നുവെന്നും വഴക്ക് ഉണ്ടാകാറുണ്ടെന്നുമാണ് സമീപവാസികള്‍ പറയുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories