Share this Article
News Malayalam 24x7
ജോലിക്കിടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ചു; ആശുപത്രിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
വെബ് ടീം
posted on 06-06-2025
1 min read
CPO

കോട്ടയം: ജോലിക്കിടെ റോഡ് മുറിച്ചുകടക്കെവേ അപകടം പറ്റി ചികിത്സയിൽ കഴിയുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പള്ളിക്കത്തോട് മുക്കാലി സ്വദേശിയും തൃശൂർ ക്യാംപിലെ സിപിഒയുമായ ജോബിൻ ജോൺ ആണ് മരിച്ചത്. ഏപ്രിൽ 26നു മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോബിൻ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു മരിച്ചത്. സംസ്കാരം നാളെ പുളിക്കൽ കവല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories