കൊടകര : എരുമയെ മോഷ്ടിച്ച് കൊണ്ട് പോയ കേസിൽ അന്തർജില്ലാ മോഷ്ടാവിനെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ ചക്കരക്കാട്ടുകുന്ന് സ്വദേശി കുഴിപ്പിള്ളി വീട്ടിൽ അലി (52) ആണ് അറസ്റ്റിലായത്. അലി അരൂർ, തലശ്ശേരി, ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിലായി 5 മോഷണക്കേസുകളിൽ പ്രതിയാണ്.
2026 ഫെബ്രുവരി 2 ന് രാത്രി ആണ് കേസിനാസ്പദമായ സംഭവം. കൊടകര പേരാമ്പ്ര സ്വദേശി കരുത്തി വീട്ടിൽ സണ്ണി എന്നയാളുടെ വീടിന് മുൻവശത്ത് മാവിന്റെ ചുവട്ടിൽ കെട്ടിയിരുന്ന 150000/- രൂപ വില വരുന്ന എരുമയെയാണ് മോഷ്ടിച്ചത്.കൊടകര പോലീസ് സ്റ്റേഷൻ എസ് ഐ എസ് എച്ച് ഒ പ്രദീപ് എൻ, ജി എസ് ഐ മുഹമ്മദ് ബാഷി, ജി എ എസ് ഐ അജി, ജി എസ് സി പി ഒ മാരായ സഹദ്, സജീഷ്കുമാർ, സി പി ഒ ശ്രീനാഥ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.